കൊൽക്കത്ത: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ തുടരുമെന്നാണ് 27/02/21 ശനിയാഴ്ച പ്രസിദ്ധീകരിച്ച എബിപി ന്യൂസ് സീവോട്ടര്‍ സര്‍വ്വേ ഫലം പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് 148 മുതല്‍ 164 സീറ്റുകള്‍ വരെ നേടുമെന്നാണ് പ്രവചനം. എന്‍ഡിഎയ്ക്ക് 92 മുതല്‍ 108 സീറ്റുകള്‍ വരെയാണ് സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ്-ഇടതുസഖ്യം 31 മുതല്‍ 39 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വ്വേയില്‍ പറയുന്നു. ബംഗാളില്‍ ആകെ 294 സീറ്റുകളാണുള്ളത്.
സർവ്വ സന്നാഹങ്ങളുമായി ബംഗാൾ പിടിക്കാനിറങ്ങിയ ബി ജെ പി ക്യാംപിന് വലിയ ആശങ്കയാണ് സർവ്വേ ഫലം നൽകുന്നത്.
കേരളത്തിൽ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും എബിപി സര്‍വ്വേ ഫലം വ്യക്തമാക്കുന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി ഏറ്റവും കുറഞ്ഞത് 83 സീറ്റുകള്‍ നേടുമെന്നും 91 നിയോജക മണ്ഡലങ്ങളില്‍ വരെ ജയിക്കുമെന്നും സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 140 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് കേവല ഭൂരിപക്ഷമായ 71ന് അടുത്തെത്താന്‍ കഴിഞ്ഞേക്കില്ല. ഏറ്റവും കുറഞ്ഞത് 47 സീറ്റില്‍ ജയിച്ചേക്കാവുന്ന ഐക്യ ജനാധിപത്യ മുന്നണി പരമാവധി നേടാന്‍ പോകുന്നത് 55 സീറ്റുകളാണെന്നും എബിപി സീ വോട്ടര്‍ സര്‍വ്വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ബിജെപി നയിക്കുന്ന എന്‍ഡിഎ രണ്ട് സീറ്റുകള്‍ക്ക് അപ്പുറം പോകില്ലെന്നും ഒരു സീറ്റില്‍ പോലും ജയിക്കാത്ത സ്ഥിതി ഉണ്ടായേക്കാമെന്നും പ്രവചനമുണ്ട്.
തമിഴ്നാട്ടില്‍ ഡിഎംകെ, കോണ്‍ഗ്രസ് സഖ്യത്തിന്റെ യുപിഎ അധികാരം പിടിച്ചെടുത്തേക്കും. 154 മുതല്‍ 162 സീറ്റുകള്‍ വരെ യുപിഎ നേടും. 41 ശതമാനം വോട്ടുവിഹിതം യുപിഎ സഖ്യത്തിന് ലഭിക്കും. എഐഡിഎംകെയും ബിജെപിയും അടങ്ങുന്ന എന്‍ഡിഎയുടെ പ്രകടനം 58-66 സീറ്റുകളില്‍ ഒതുങ്ങും. എംഎന്‍എം 2 മുതല്‍ ആറ് സീറ്റുകള്‍ വരെ നേടിയേക്കും. എഎംഎംകെ ഒന്ന് മുതല്‍ അഞ്ച് സീറ്റുകളില്‍ വരെ ജയിക്കാനും സാധ്യത പ്രവചിക്കുന്നു. കടുത്ത പോരാട്ടം നടക്കുന്ന പശ്ചിമബംഗാളിലും ഭരണത്തുടര്‍ച്ചയാണ് സര്‍വ്വേ പ്രഖ്യാപിക്കുന്നത്. മമതാ ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ വീണ്ടും അധികാരത്തില്‍ വരും. 294 അംഗ നിയമസഭയില്‍ ടിഎംസി 148നും 164നും ഇടയില്‍ സീറ്റുകള്‍ നേടും. 2016ലെ മൂന്ന് സീറ്റ് നേട്ടത്തില്‍ നിന്ന് ബിജെപി വലിയ മുന്നേറ്റമുണ്ടാക്കുമെങ്കിലും പ്രകടനം 92 സീറ്റുകള്‍ക്കും 108 സീറ്റുകള്‍ക്കും ഇടയില്‍ ഒതുങ്ങുമെന്നും സര്‍വ്വേ പറയുന്നു.
