റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെല്ല് സംഭരണം വൈകുന്നു, മില്ലുടമകളെ സഹായിക്കാനെന്ന് ആക്ഷേപം, കോട്ടയം നീണ്ടൂരിൽ കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

March 1, 2021 - 2:56 pm

കോട്ടയം: നെല്ല് സംഭരണം വൈകുന്നതിനെതിരെ കോട്ടയത്ത് കർഷകരുടെ പ്രതിഷേധം. നീണ്ടൂരിൽ മില്ലുടമകൾ നെല്ലിന് കൂടുതൽ കിഴിവ് ചോദിച്ചതിനെ തുടർന്ന് കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നെല്ല് സംഭരണം വൈകിപ്പിക്കുന്നതിനെതിരെ സംയുക്ത കർഷക സമിതി 01/03/21 തിങ്കളാഴ്ച പാടി ഓഫീസ് ഉപരോധിച്ചു.

അപ്പർ കുട്ടനാടൻ മേഖലകളായ കല്ലറ, നീണ്ടൂർ, കൈപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ നെല്ല് സംഭരണമാണ് വൈകുന്നത്. ആർപ്പുക്ക സ്വദേശി തോമസാണ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശമിച്ചത്. നെല്ലിന്റെ ഈർപ്പം അളക്കുന്നതിൽ ഉദ്യോഗസ്ഥർ ശരിയായ മാർഗങ്ങൾ പാലിക്കുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം. മില്ലുടമകളെ സഹായിക്കാനാണിതെന്നും ഇവർ പറയുന്നു. പ്രശ്നം പരിഹരിക്കുന്നതിന് നീണ്ടൂരിൽ സുരേഷ് കുറുപ്പ് എം.എല്‍.എയുടെ നേതൃത്വത്തിൽ കർഷകരുമായി ചർച്ച നടന്നു. ജില്ല കലക്ടറും വകുപ്പ് മന്ത്രിയും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *