അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

നിയമസഭ തിരഞ്ഞെടുപ്പ്: പാലക്കാട്, കോയമ്പത്തൂർ, തൃശ്ശൂർ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ സംയുക്ത ബോർഡർ മീറ്റിംഗ് മൂന്നിന്

March 2, 2021 - 3:33 pm

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് പാലക്കാട്, കോയമ്പത്തൂർ, തൃശൂർ  ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ സംയുക്ത ബോർഡർ മീറ്റിംഗ് മാർച്ച് മൂന്നിന് രാവിലെ 11ന് കോഴിപ്പാറ കിൻഫ്ര മെഗാ ഫുഡ് പാർക്ക് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ജില്ലാ  തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് അറിയിച്ചു. ജില്ലാ പോലീസ് മേധാവികൾ, വനം വകുപ്പ്, എക്സൈസ്, ചരക്ക് സേവന നികുതി വകുപ്പുകളിലെ  ഉദ്യോഗസ്ഥർ (പാലക്കാട്, കോയമ്പത്തൂർ, തൃശ്ശൂർ ജില്ലകളിലുള്ളവർ) എന്നിവർ യോഗത്തിൽ പങ്കെടുക്കും. അതിർത്തി കടന്നുള്ള മദ്യം കടത്തൽ, ലഹരിപദാർത്ഥങ്ങൾ കടത്തൽ, അനധികൃത പണമിടപാടുകൾ എന്നിവ തടയുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്യുമെന്നും കലക്ടർ അറിയിച്ചു. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *