തിരുവനന്തപുരം: കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ വെബിനാർ സീരിസിൽ മാർച്ച് 4ന് വൈകിട്ട് മൂന്നിന് ‘വിശ്വാസത്തിനും സംസ്ഥാനത്തിനുമിടയിൽ: പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാൾ വ്യക്തിഗത നിയമങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിക്കുന്നു. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസിലെ റിട്ടയേർഡ് പ്രൊഫസർ തനിക സർക്കാർ ആണ് പ്രഭാഷണം നടത്തുന്നത്. കെ.സി.എച്ച്.ആർ വെബ്‌സൈറ്റിലെ ഗൂഗിൾ ലിങ്കിലൂടെ (https://meet.google.com/cxu-nmco-gsa) വെബിനാറിൻ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.kchr.ac.in.
