ന്യൂ ഡല്‍ഹി: ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ 14 കാരി ഗര്‍ഭച്ഛിദ്രത്തിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചു. കുട്ടി ആറുമാസം ഗര്‍ഭിണിയാണ്. അതിനാല്‍ത്തന്നെ അമ്മയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ സാദ്ധ്യത ഉളളതിനാല്‍ പെണ്‍കുട്ടിയെ ചികിത്സിക്കുന്ന ഹരിയാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടി. ചീഫ് ജസ്റ്റീസ് എസ് എ ബോബ്‌ഡേ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് റിപ്പോര്‍ട്ട് തേടിയത്.
അടുത്തയാഴ്‌ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം. എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പിതാവിന്റെ അടുത്ത ബന്ധുവാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങല്‍ കാണിച്ച് ഭീഷണിപ്പെടുത്തിയുളള പീഡനം മാസങ്ങള്‍ തുടര്‍ന്നു. പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതിയിലുണ്ടായ മാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി നിയമ പ്രകാരം 20 ആഴ്‌ചക്കുശേഷം ഗര്‍ഭ ച്ഛിിദ്രം നടത്താനാവില്ല.
