റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രോഗമുക്തി 262, കോവിഡ് 258

March 4, 2021 - 8:03 pm

കൊല്ലം: ജില്ലയില്‍ മാര്‍ച്ച് 4ന് 262 പേര്‍ കോവിഡ് രോഗമുക്തി നേടി. 258 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും സമ്പര്‍ക്കം വഴി 253 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 34 പേര്‍ക്കാണ് രോഗബാധ. കാവനാട്-ആറ്, കോട്ടയ്ക്കകം-നാല്, തൃക്കടവൂര്‍, കൈരളി നഗര്‍, പള്ളിത്തോട്ടം, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-ഒന്‍പത്, കരുനാഗപ്പള്ളി-നാല്, കൊട്ടാരക്കര-മൂന്ന്, പരവൂര്‍-മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗ്രാമപഞ്ചായത്തുകളില്‍ ചിതറ-19, തൃക്കരുവ-14, വെളിനല്ലൂര്‍-11, അലയമണ്‍, ആദിച്ചനല്ലൂര്‍, തെന്മല, നെടുമ്പന, മയ്യനാട്, മൈലം പ്രദേശങ്ങളില്‍ ഏഴു വീതവും ഇളമാട്, തൊടിയൂര്‍, പോരുവഴി ഭാഗങ്ങളില്‍ ആറു വീതവും ഏരൂര്‍, കടയ്ക്കല്‍, തലവൂര്‍, പവിത്രേശ്വരം, പെരിനാട്, വിളക്കുടി എന്നിവിടങ്ങളില്‍ അഞ്ചു വീതവും ഇട്ടിവ, ചവറ, തേവലക്കര പ്രദേശങ്ങളില്‍ നാലു വീതവും കുമ്മിള്‍, കുളക്കട, ക്ലാപ്പന, തൃക്കോവില്‍വട്ടം, നിലമേല്‍, നെടുവത്തൂര്‍, പൂയപ്പള്ളി, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *