Tag
ന്യൂസ് ഡെസ്ക്

ഭീരുത്വം മൂലമാണ് കേന്ദ്ര ഏജൻസികൾക്കെതിരെ പിണറായി വിജയൻ ഭീഷണികൾ മുഴക്കുന്നതെന്ന് കെ സുരേന്ദ്രൻ

March 5, 2021 - 12:44 pm

പത്തനംതിട്ട: കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് മുഖ്യമന്ത്രി പിണറായി ശ്രമിക്കുന്നതെന്നും അത് ഭീരുത്വത്തിന്റെ ലക്ഷണമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. 05/03/21 വെള്ളിയാഴ്ച പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

ബിജെപിയുടെ പരിപ്പ് കേരളത്തിൽ ചെലവാകില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തുറന്നടിച്ചു. സിപിഎമ്മിന് വേരോട്ടമുള്ള സ്ഥലങ്ങളിലെല്ലാം ബിജെപി ജയിച്ചുവരികയാണ്. അതുപോലെ കേരളവും ബിജെപിക്ക് ബാലികേറാമലയല്ല. ബിജെപി കേരളത്തിൽ വളരുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ വിലയിരുത്തിയതാണ്. അതുകൊണ്ട് ബിജെപിയുടെ പരിപ്പ് ഇവിടെയും ചെലവാകുമെന്നും അദ്ദേഹം പറഞ്ഞു.

“സ്വന്തം സർക്കാരിനെതിരായ സിഎജി റിപ്പോർട്ട് രാഷ്ട്രീയപ്രേരിതമാണെന്നാണ് പിണറായി വിജയൻ പറയുന്നത്. വാദം പൊളിയുമ്പോൾ ബഹളംവെക്കുന്ന രീതി പിണറായി വിജയൻ അവസാനിപ്പിക്കണം. തന്റെ സർക്കാരിന്റെയും മന്ത്രിമാരുടെയും ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതിന്റെ കുറ്റബോധംകൊണ്ടാണ് അദ്ദേഹം ബഹളംവെക്കുന്നത്” സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *