റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആക്ടിവിസ്‌റ്റുകളായ വനിതകളുടെ ശബരിമല പ്രവേശനത്തെ കേരള സര്‍ക്കാര്‍ പിന്തുണച്ചിരുന്നുവെന്ന്‌ ഹൈക്കോടതി. കേസിലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യം

March 5, 2021 - 2:51 pm

കൊച്ചി: ശബരിമലയില്‍ വനിത ആക്ടിവിസറ്റുകളുടെ പ്രവേശനം വിവാദമായിരുന്നുവെന്നും ആക്ടിവിസ്‌റ്റുകളായ വനികളുടെ പ്രവേശനത്തെ സര്‍ക്കാര്‍ പിന്തുണച്ചെന്നും ഹൈക്കോടി. ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ചുളള പ്രതിഷേധങ്ങള്‍ക്കിടെ വനിത ആക്ടിവിസ്‌റ്റ്‌ ബിന്ദുഅമ്മിണിയുടെ മുഖത്ത്‌ മുളക്‌ സ്പ്രേ അടിച്ചെന്ന കേസില്‍ ബിജെപി നേതാക്കളായ പ്രതീഷ്‌ വിശ്വനാഥ്‌, സി.ജി രാജഗോപാല്‍ എന്നിവര്‍ക്ക്‌ മുന്‍കൂര്‍ ജാമ്യം നല്‍കിയ ഉത്തരവിലാണ്‌ ഹൈക്കോടതിയുടെ പരാമര്‍ശം.

ആക്ടിവിസറ്റുകളായ വനിതകളുടെ ശബരിമല പ്രവേശനത്തിനെതിരെ ബിജെപിയും ആര്‍എസ്‌എസും ഹിന്ദുസംഘടനകളും പ്രതിഷേധിച്ചിരുന്നു. എന്നിരുന്നാലും കേരള സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളുടെ പ്രവേശനത്തെ പിന്തുണച്ചെന്ന്‌ കോടതി പറഞ്ഞു. ബിന്ദു അമ്മിണി ആക്ടിവിസ്‌റ്റാണെന്നും ഭക്തയല്ലെന്നും അംഗീകരിച്ച സത്യമാണെന്നും കേസിലെ പ്രതികള്‍ ബിജെപി ആര്‍എസ്‌എസ്‌ നേതാക്കളാണെന്നും കോടതി പറഞ്ഞു. പ്രതീഷ്‌ വിശ്വനാഥ്‌, സിജി രാജഗോപാല്‍ എന്നിവര്‍ക്കെതിരെയുളള പരാതിക്കാരിയുടെ ആരോപണങ്ങളില്‍ പ്രഥമ ദൃഷ്ട്യാ ദുരുദ്ദേശമുണ്ടെന്ന്‌ വിലയിരുത്തിയാണ്‌ ജസറ്റീസ്‌ സുധീന്ദ്ര കുമാര്‍ മന്‍കൂര്‍ ജാമ്യം അനുവദിച്ചത്‌.

അറസ്‌റ്റ്‌ ചെയ്‌താല്‍ 50,000രൂപയുടെ ബോണ്ടിലും തുല്യതുകക്കുളള രണ്ടുപേരുടെ ഉറപ്പിലും ജാമ്യത്തില്‍ വിടണമെന്ന്‌ കോടതി പോലീസിന്‌ നിര്‍ദ്ദേശം നല്‍കി. അറസ്‌റ്റ്‌ ചെയ്യുന്നില്ലെങ്കില്‍ 15 ദിവസത്തിനകം കീഴടങ്ങണമെന്നും ഉത്തരവില്‍ പറയുന്നു. തൃപ്‌തി ദേശായിക്കൊപ്പം ശബരിമലയിലേക്ക്‌ പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട്‌ 2019 നവംബര്‍ 26ന്‌ രാവിലെ ഏഴരയോടെ എറണാകുളം സിറ്റി പോലീസ്‌ കമ്മീഷണര്‍ ഓഫീസിലെത്തിയപ്പോഴാണ്‌ ആക്രമണം ഉണ്ടായതെന്ന്‌ കേസില്‍ പറയുന്നു. എന്നാല്‍ പ്രതീഷ്‌ വിശ്വനാഥനോ, രാജഗോപാലോ സ്ഥലത്തുണ്ടായിരുന്നുവെന്നതിന്‌ സാക്ഷി മൊഴികളോ മറ്റുതെളിവുകളോ ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സംഭവം നടന്ന്‌ 11 മാസം കഴിഞ്ഞ്‌ 2020 ഒക്ടോബര്‍ 12നാണ്‌ ഇവരെ കേസില്‍ പ്രതികളാക്കിയത്‌. ഒരാള്‍ അഭിഭാഷകനും മറ്റൊരാള്‍ കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയുമാണ്‌ എന്നിട്ടും ഇവരെ തിരിച്ചറിയാന്‍ പരാതിക്കാരിക്ക്‌ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *