റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റെയില്‍വേ ട്രാക്കില്‍ തെങ്ങ്‌ വീണു. തെങ്ങ്‌ തള്ളിമാറ്റിയ തൊഴിലാളികളുടെ ചങ്കുറപ്പില്‍ ഒഴിവായത്‌ വന്‍ ദുരന്തം

March 7, 2021 - 7:12 pm

ചെറുവത്തൂര്‍: റെയില്‍വേ ട്രാക്കില്‍ മറിഞ്ഞുവീണ കൂറ്റന്‍ തെങ്ങ്‌ തളളിമാറ്റിയ തൊഴിലാളികളുടെ ചങ്കുറപ്പില്‍ ഒഴിവായത്‌ വന്‍ ദുരന്തം. ചെറുവത്തൂര്‍ മയിച്ച പാലത്തി‌ന് സമീപം റെയില്‍വേ ട്രാക്കിലാണ്‌ സമീപത്തെ പറമ്പില്‍ നിന്ന തെങ്ങ്‌ മറിഞ്ഞുവീണത്‌. 6.3.2021 ശനിയാഴ്ച വൈകിട്ട്‌ 3.45 നാണ്‌‌ സംഭവം. വലിയ ശബ്‌ദം കേട്ട്‌ ബണ്ട്‌ നിര്‍മ്മാണത്തലേര്‍പ്പെട്ടിരുന്ന തൊഴിലുറപ്പ്‌ തൊഴിലാളികള്‍ ഓടിയെത്തി. ഈ സമയം ട്രെയിന്‍ കടന്നുപോകുന്നതിന്‌ സിഗനല്‍ ലഭിച്ചിരുന്നു. ഒട്ടും ആലോചിക്കാതെ വനിതകള്‍ ഒത്തുപിടിച്ച്‌ തെങ്ങ്‌ സമീപത്തെ കുഴിയിലേക്ക്‌ തളളി നീക്കുകയായിരുന്നു. തെങ്ങ്‌ ‌മാറ്റിയ ഉടന്‍തന്നെ മംഗളൂരുവിലേക്കുളള ഏറനാട്‌ എക്‌സ്‌പ്രസ്‌ ഇതുവഴി കടന്നുപോയി. 40 ഓളം സ്‌ത്രീ തൊഴിലാളികളാണ്‌ തെങ്ങ്‌ മാറ്റാന്‍ സഹായിച്ചത്‌. തെങ്ങ്‌ മാറ്റിയില്ലായിരുന്നുവെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നു. ഇത്‌ മുന്നില്‍ കണ്ടാണ്‌ തൊഴിലാളികള്‍ ജീവന്‍ പണയപ്പെടുത്തി തെങ്ങ്‌ തളളളി മാറ്റിയത്‌.

തൊഴിലുറപ്പ്‌ തൊഴിലാളകളായ രാധാമണി,രമ, സുജിത, സുശീല, ഗീത, ഭാനുമതി, സരസ്വതി, നാരായണി, കാര്‍ത്യായനി, എന്നിവരുടെ നേതൃത്വത്തിലുളള 40 അംഗ സംഘമാണ്‌ തെങ്ങ്‌ തളളിനീക്കിയത്‌. പഞ്ചായത്തംഗം എം മഞ്‌ജുഷ, റെയില്‍വേ അധികൃതര്‍ എന്നിവരെത്തി തൊഴിലാളികളെ അഭിനന്ദിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *