റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി , മത്സരിച്ചേ മതിയാകൂവെന്ന് ബി ജെ പി , എ പ്ലസ് മണ്ഡലം തന്നെ സുരേഷ് ഗോപിയ്ക്ക് നല്‍കണമെന്ന് കേന്ദ്ര നേതൃത്വം

March 10, 2021 - 12:10 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിയോട് വീണ്ടും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം. സിനിമാതിരിക്കുകളുള്ളതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്നാണ് സുരേഷ് ഗോപി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.

നേരത്തെയും വിവിധ ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കില്ലെന്ന് സുരേഷ് ഗോപി ബി.ജെ.പി സംസ്ഥാന നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി മത്സരിച്ചേ മതിയാകൂ എന്ന തീരുമാനത്തില്‍ തന്നെയാണ് പാര്‍ട്ടി നേതൃത്വം.

തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശൂര്‍ മണ്ഡലങ്ങളാണ് സുരേഷ് ഗോപിക്കായി സംസ്ഥാന നേതൃത്വം നിശ്ചയിച്ചിരിക്കുന്നത്. അതേസമയം നിര്‍ബന്ധമാണെങ്കില്‍ ഗുരുവായൂരില്‍ മത്സരിക്കാമെന്ന് സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചതായും കഴിഞ്ഞ ദിവസം സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ എ പ്ലസ് മണ്ഡലം തന്നെ സുരേഷ് ഗോപിയ്ക്ക് നല്‍കണമെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *