റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യു.എ.പി.എ. സ്വര്‍ണക്കടത്ത് ചുമത്തും? പരിശോധിക്കാന്‍ സുപ്രീം കോടതി

March 10, 2021 - 10:16 am

ന്യൂഡല്‍ഹി: യു.എ.പി.എ. പ്രകാരമുള്ള ഭീരരവാദപ്രവര്‍ത്തനങ്ങളുടെ കീഴില്‍ സ്വര്‍ണക്കടത്തും വരുമോ എന്നു പരിശോധിക്കാന്‍ സുപ്രീം കോടതി. 1967ലെ നിയമവിരുദ്ധപ്രവര്‍ത്തന നിരോധനനിയമം (യു.എ.പി.എ) 15-ാം വകുപ്പിലെ ഒന്നു വകുപ്പിന്റെ കീഴിലുള്ള ഭീകരപ്രവര്‍ത്തന സാമ്പത്തിക ഇടപാടിന്റെ കീഴില്‍ സ്വര്‍ണക്കടത്തും ഉള്‍പ്പെടുമോ എന്നാണു കോടതി പരിശോധിക്കുന്നത്.

മുഹമ്മദ് അസ്ലം എന്ന വ്യക്തി തനിക്കെതിരേയുള്ള എഫ്.ഐ.ആര്‍. റദ്ദാക്കാന്‍ വിസമ്മതിച്ച രാജസ്ഥാന്‍ ഹൈക്കോടതി വിധിക്കെതിരേ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, ബി.ആര്‍. ഗവായ് എന്നിവരുള്‍പ്പെട്ട ബെഞ്ച് നോട്ടീസ് അയക്കാന്‍ തീരുമാനിക്കുകയും ഇയാള്‍ക്കെതിരേയുള്ള നടപടികള്‍ സ്റ്റേ ചെയ്യുകയും ചെയ്തു.കള്ളക്കടത്ത് സ്വര്‍ണം ഇയാളില്‍നിന്ന് പിടിച്ചെടുത്തതിനേത്തുടര്‍ന്ന് യു.എ.പി.എ. ചുമത്തി കേസെടുക്കുകയായിരുന്നു.

ഇന്ത്യയുടെ സാമ്പത്തിക സുരക്ഷയ്ക്ക് ആഘാതമേല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവര്‍ത്തികള്‍ മാത്രമേ യു.എ.പി.എ. 15-ാം വകുപ്പ് പ്രകാരമുള്ള നിര്‍വചനത്തിന്റെ കീഴില്‍ വരികയുള്ളുവെന്നും അതുകൊണ്ട് വന്‍തോതിലുള്ള സ്വര്‍ണക്കടത്തുപോലും യു.എ.പി.എയുടെ കീഴില്‍ അല്ല കസ്റ്റംസ് നിയമത്തിന്റെ പരിധിയിലേ വരികയുള്ളുവെന്നുമാണ് പരാതിക്കാരന്റെ വാദം. സൗദിയില്‍ ജോലിക്കാരനായിരുന്ന മുഹമ്മദ് അസ്ലം ജയ്പുര്‍ വിമാനത്താവളത്തില്‍വച്ചാണ് സ്വര്‍ണവുമായി പിടിയിലാകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട ഇയാളെ സ്വര്‍ണക്കടത്തു മാഫിയ കാരിയറാക്കുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *