റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കെ.എസ്‌.ആര്‍.ടി.സി നെടുമങ്ങാട്‌ ഡിപ്പോയില്‍ വിദ്യാര്‍ത്ഥികളുടെ ഏറ്റുമുട്ടല്‍

March 11, 2021 - 11:39 am

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി നെടുമങ്ങാട്‌ ഡിപ്പോയില്‍ വിദ്യാര്‍ത്ഥികള്‍ പരസ്‌പരം ഏറ്റുമുട്ടി. സംഭവത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌ പരിക്കേറ്റു. 10/03/21 ബുധനാഴ്ച വൈകിട്ടാണ്‌ ഏറ്റുമുട്ടലുണ്ടായത്‌. പാരലല്‍ കോളേജിലേയും സ്‌കൂളിലേയും ഇരുപതോളം വിദ്യാര്‍ത്ഥികളാണ്‌ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടത്‌. ഇവര്‍ അസഭ്യം വിളികളുമായി ഏറ്റുമുട്ടിയപ്പോള്‍ യാത്രക്കാര്‍ക്ക്‌ കാഴ്‌ചക്കാരായി നോക്കി നില്‍ക്കാന്‍ മാത്രമേ കഴിഞ്ഞുളളു. ഒടുവില്‍ യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന്‌ രംഗം ശാന്തമാക്കുകയായിരുന്നു.

പോലീസ്‌ എത്തുന്നതിനിടെ അക്രമികള്‍ ഓടി രക്ഷപെട്ടു. ഡിപ്പോയില്‍ പോലീസ്‌ എയ്‌‌ഡ്‌ പോസ്‌റ്റ്‌ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പോലീസുകാര്‍ ഉണ്ടാവാറില്ല. മുമ്പ്‌ ഇവിടെ വനിതാ പോലീസിനെ ഡ്യൂട്ടിക്ക്‌ നിയോഗിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതും പിന്‍വലിച്ചു.

വിദ്യാര്‍ത്ഥികളുടെ അടിപിടി പലപ്പോഴും പോലീസിനെ തങ്ങള്‍ അറിയിച്ചിട്ടുണ്ടെങ്കിലും കാര്യമായ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്ന്‌ ജീവനക്കാര്‍ ആക്ഷേപമുന്നയിച്ചു. എന്നാല്‍ ഇന്നലത്തെ സംഭവത്തില്‍ വീഡിയോയില്‍ കണ്ട 8 വിദ്യാര്‍ത്ഥികളെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. പ്രായ പൂര്‍ത്തിയാവാത്തതിനാല്‍ ഇന്ന്‌ രക്ഷാകര്‍ത്താക്കളേയും കൂട്ടി വരാന്‍ നിര്‍ദ്ദശിച്ചിട്ടുണ്ടെന്ന് എസ്‌ഐ വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *