റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒ.വി.വിജയന്‍ സാഹിത്യപുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 14ന്

March 11, 2021 - 4:57 pm

പാലക്കാട്: ഒ.വി.വിജയന്‍ സ്മാരക സമിതി വര്‍ഷംതോറും നല്‍കുന്ന ഒ.വി.വിജയന്‍സാഹിത്യപുരസ്‌കാര സമര്‍പ്പണം മാര്‍ച്ച് 14ന്
വൈകീട്ട് നാലിന് തസ്രാക്കിലുള്ള ഒ .വി. വിജയന്‍ സ്മാരകത്തില്‍ നടക്കുമെന്ന് ഒ.വി.വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍. അജയന്‍ അറിയിച്ചു. 2020 ലെ പുരസ്‌കാര വിജയികളായ ടി.പദ്മനാഭന്‍ (ചെറുകഥ ), സുഭാഷ് ചന്ദ്രന്‍ (നോവല്‍), അമല്‍രാജ് പാറേമ്മല്‍ (യുവകഥ) എന്നിവര്‍ക്ക് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍, പ്രശസ്ത കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. ഒ.വി.വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ.നാരായണദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രൊഫ. പി.എ.വാസുദേവന്‍, ആഷാമേനോന്‍, ഡോ.സി.പി.ചിത്രഭാനു, ഡോ.പി.ആര്‍. ജയശീലന്‍ തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് തഞ്ചാവൂര്‍ ദക്ഷിണ മേഖല സാംസ്‌കാരികകേന്ദ്രവും ഭാരത് ഭവനും ഒരുക്കുന്ന കലാപരിപാടികളും അരങ്ങേറും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *