റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നേമത്ത് മത്സരിക്കാൻ തയ്യാറെന്ന് ഉമ്മൻ ചാണ്ടി ഹൈക്കമാന്റിനെ അറിയിച്ചു, പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വന്നേക്കും

March 11, 2021 - 5:54 pm

തിരുവനന്തപുരം: കേരളത്തിലെ ഏക ബിജെപി സിറ്റിംഗ് മണ്ഡലമായ നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയാവാന്‍ തയ്യാറെന്ന് ഉമ്മന്‍ ചാണ്ടി. നേമത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് സൂചന. നേമത്ത് കരുത്തനായ നേതാവ് തന്നെ മത്സരത്തിന് ഇറങ്ങണമെന്ന ഉറച്ച നിലപാടിലായിരുന്നു കോൺഗ്രസ് ദേശീയ നേതൃത്വം. ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കാൻ തയ്യാറാകണമെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ ആവശ്യം. ഇതിന് പിന്നാലെയാണ് അനുകൂല നിലപാട് ഉമ്മന്‍ ചാണ്ടി സ്വീകരിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനായിരിക്കും സാധ്യത.

കെ മുരളീധരന്റെ പേരും നേമത്തേക്ക് സജീവമായി പരിഗണിച്ചിരുന്നു. എന്നാൽ എംപിമാര്‍ മത്സര രംഗത്തേക്ക് വരേണ്ടതില്ലെന്ന പൊതുനിലപാട് ഇതിനു തടസ്സമായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *