റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാഞ്ഞങ്ങാട് സി പി ഐയിൽ ഇ ചന്ദ്രശേഖരനെതിരെ കലാപം, രാജി ഭീഷണിയുമായി 10 ബ്രാഞ്ച് സെക്രട്ടറിമാര്‍

March 11, 2021 - 6:16 pm

കാഞ്ഞങ്ങാട്: മന്ത്രി ഇ ചന്ദ്രശേഖരന് മൂന്നാമതും മത്സരിക്കാന്‍ അവസരം നല്‍കിയതില്‍ കാഞ്ഞങ്ങാട് സിപിഐയില്‍ ശക്തമായ പ്രതിഷേധം. സിപിഐ ബ്രാഞ്ച് സെക്രട്ടറിമാര്‍ മണ്ഡലം കമ്മറ്റി യോഗം ബഹിഷ്‌കരിച്ചു. രാജി വെക്കുമെന്ന തീരുമാനത്തിലാണ് 10 ബ്രാഞ്ച് സെക്രട്ടറിമാര്‍.

അനുനയത്തിന് നേതൃത്വം ശ്രമിച്ചിരുന്നെങ്കിലും ബ്രാഞ്ച് സെക്രട്ടറിമാര്‍ പ്രതിഷേധത്തില്‍ത്തന്നെയാണ്. മടിക്കൈ, അമ്പലത്തുകര എന്നീ കമ്മറ്റികള്‍ക്ക് കീഴിലെ ബ്രാഞ്ച് സെക്രട്ടറിമാരാണ് രാജി ഭീഷണി ഉന്നയിച്ചിരിക്കുന്നത്. ഇ ചന്ദ്രശേഖരന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഈ നേതാക്കള്‍ ബഹിഷ്‌കരിച്ചു.

ചന്ദ്രശേഖരനെ മൂന്നാം തവണയും മത്സരിപ്പിക്കുന്നതില്‍ പ്രാദേശിക നേതൃത്വം നേരത്തെ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പാര്‍ട്ടി സംസ്ഥാന സമിതിയംഗമായ ബങ്കളം കുഞ്ഞികൃഷ്ണനെ മത്സരിപ്പിക്കണമെന്നായിരുന്നു ബ്രാഞ്ച് കമ്മറ്റിയുടെ നിര്‍ദ്ദേശം. ഇത് പരിഗണിക്കാതെ ചന്ദ്രശേഖരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതാണ് ഇപ്പോളത്തെ സംഭവങ്ങള്‍ക്ക് പിന്നില്‍.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *