റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബി.ജെ.പിയിലേക്കെന്ന വാര്‍ത്ത വ്യാജമെന്ന് പെമ്പളൈ ഒരുമൈ നേതാവ് ഗോമതി, ബിജെപി നേതാക്കൾ പല തവണ സമീപിച്ചു, തന്റേത് എന്നും സംഘപരിവാര്‍ വിരുദ്ധ നിലപാട്

March 13, 2021 - 12:04 pm

മൂന്നാര്‍: ബി.ജെ.പിയില്‍ ചേരുന്നുവെന്ന വാർത്തകളെ തള്ളി മൂന്നാറിലെ പെമ്പളൈ ഒരുമൈ നേതാവ് ഗോമതി.

ബി.ജെ.പി സംസ്ഥാന നേതാക്കളടക്കമുള്ളവര്‍ തന്നെ മുന്നണിയില്‍ ചേരാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമായി പലതവണ സമീപിച്ചെന്നും എന്നാല്‍ അവരോട് തന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാട് തുറന്നു പറഞ്ഞെന്നും അത്തരത്തിലുള്ള ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കയാണ് താന്‍ ചെയ്തതെന്നും ഗോമതി 12/03/21 വെള്ളിയാഴ്ച ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി.

തന്നോട് ഇതേക്കുറിച്ച് യാതൊരു തരത്തിലുള്ള അന്വേഷണവും കൂടാതെയാണ് ഗോമതി ബി.ജെ.പിയിലേക്ക് എന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്നും ഗോമതി പറഞ്ഞു.

ഇത്തരം മാധ്യമങ്ങള്‍ ദശാബ്ദങ്ങളായി നല്‍കുന്ന വ്യാജവാര്‍ത്തകളെക്കൂടി അതിജീവിച്ചാണ് ഗോമതി എന്ന താന്‍ ഇന്നും ഗോമതിയായി തന്റെ ജനങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *