റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നേമത്തിന് എന്താണിത്ര പ്രത്യേകത , ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് മാറേണ്ടതില്ല, നേതൃത്വത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് കെ സി ജോസഫ്

March 13, 2021 - 12:40 pm

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കും എന്ന അഭ്യൂഹത്തില്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ്. ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയില്‍ നിന്നും മാറേണ്ട ആവശ്യമില്ലെന്നും നേമത്തിന് എന്താണ് ഇത്ര പ്രധാന്യമെന്നും 13/03/21 ശനിയാഴ്ച മാധ്യമങ്ങൾക്കു മുന്നിൽ കെസി ജോസഫ് ചോദിച്ചു.

കോൺഗ്രസ്സിലെ ഉമ്മൻ ചാണ്ടീ പക്ഷത്തിന്റെ കരുത്തനായ നേതാവായി അറിയപ്പെടുന്ന കെ സി ജോസഫിന്റെ പ്രതികരണം ഏറെ വൈകാരികമായിട്ടായിരുന്നു. ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചാല്‍ യുഡിഎഫ് അധികാരത്തിലെത്തുമോയെന്ന് അദ്ദേഹം ചോദിച്ചു. ഉമ്മൻ ചാണ്ടിയെ എവിടേയും തളച്ചിടാന്‍ ആരും നോക്കേണ്ടതില്ല, എല്ലാ മണ്ഡലങ്ങളിലും ഉമ്മന്‍ചാണ്ടിക്ക് പ്രചാരണത്തിന് പേകാനാകണമെന്നും കെസി ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ആരംഭിച്ചതോടെയാണ് ഉമ്മന്‍ചാണ്ടി നേമത്ത് മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എന്നാല്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പുതുപ്പള്ളി മാത്രമെ മത്സരിക്കൂവെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *