റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഖിലേഷ് യാദവിനും 20 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ യുപി പോലീസ് കേസെടുത്തു

March 14, 2021 - 10:39 am

ലക്നോ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവിനും 20 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ യുപി പോലീസ് കേസെടുത്തു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചെന്ന പരാതിയിലാണ് നടപടി. മൊറാദാബാദ് ജില്ലയിലെ ചില മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചെന്ന സംഭവത്തിലാണ് സമാജ്വാദി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജൈവീര്‍ യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുത്തത്. മാധ്യമപ്രവര്‍ത്തകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) വിവിധ വകുപ്പുകള്‍ പ്രകാരമാണ് വെള്ളിയാഴ്ച രാത്രി പഖ്വാര പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയായ അഖിലേഷ് യാദവിനെ മാര്‍ച്ച് 11 ന് ഒരു ഹോട്ടലില്‍ വച്ച് മാധ്യമപ്രവര്‍ത്തകര്‍ ചില ചോദ്യങ്ങള്‍ ചോദിച്ചതിനെ തുടര്‍ന്നാണ് കൈയേറ്റമെന്നാണ് പരാതി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *