റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബോക്സിങ് ഇതിഹാസം മാര്‍വിന്‍ ഹാഗ്ലര്‍ അന്തരിച്ചു

March 14, 2021 - 10:55 am

വാഷിങ്ടണ്‍: അമേരിക്കന്‍ ബോക്സിങ് ഇതിഹാസം മാര്‍വിന്‍ ഹാഗ്ലര്‍ അന്തരിച്ചു. 66 വയസ്സായിരുന്നു. ഹാംഷെയറിലെ കുടുംബവീട്ടില്‍ വച്ച് മാര്‍വിന്‍ ഹാഗ്ലര്‍ അന്ത്യശ്വാസം വലിച്ചതായി ഭാര്യ കേ ജി ഹാഗ്ലറാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 1980 മുതല്‍ 1987 വരെ മിഡില്‍വെയ്റ്റ് ചാംപ്യനുമായ മാര്‍വിന്‍ ഹാഗ്ലര്‍ 1973 മുതല്‍ 1987 വരെ അമേരിക്കന്‍ കായിക ലോകത്തെ നിറസാന്നിധ്യമായിരുന്നു. 1980ല്‍ വേള്‍ഡ് ബോക്സിങ് കൗണ്‍സിലിന്റെയും വേള്‍ഡ് ബോക്സിങ് അസോസിയേഷന്റെയും മിഡില്‍വെയ്റ്റ് കിരീടങ്ങള്‍, 1976 മുതല്‍ 1986 വരെ, 36 വിജയങ്ങളും ഒരു സമനിലയും,ബോക്‌സിങില്‍ രണ്ട് സമനിലയും 52 നോക്കൗട്ടുകളും നേടി 62-3 എന്ന റെക്കോര്‍ഡ് എന്നിവയാണ് അദ്ദേഹത്തിന്റെ സംഭാവനകള്‍.1985 ല്‍ ലാസ് വെഗാസിലെ സീസര്‍ പാലസില്‍ നടന്ന തോമസ് ‘ഹിറ്റ്മാന്‍’ ഹിയേഴ്ണ്‍സിനെതിരായ എട്ട് മിനിറ്റിലധികം നീണ്ടുനിന്ന മല്‍സരം ഒരു ക്ലാസിക് ആയാണ് കണക്കാക്കപ്പെടുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *