റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലതിക സുഭാഷിന് സി പി എമ്മുമായി ബന്ധമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ, ലതിക എത്തിയതു തന്നെ നേരത്തേ തയ്യാറാക്കിയ തിരക്കഥയുമായി

March 16, 2021 - 9:04 pm

തിരുവനന്തപുരം: രാജിവച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിനെതിരെ രൂക്ഷ’ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ലതിക കെപിസിസിക്ക് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കി കൊണ്ടാണെന്നും അതില്‍ സിപിഐഎമ്മിന് പങ്കുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലതിക ചിലരുമായി ഗൂഢാലോചന നടത്തി കോണ്‍ഗ്രസിന് മുറിവുണ്ടാക്കി. മാപ്പ് അര്‍ഹിക്കാത്ത കുറ്റമാണ് ലതിക ചെയ്തതെന്നും അദ്ദേഹം 16/03/21 ചൊവ്വാഴ്ച പ്രതികരിച്ചു.

സിപിഐഎമ്മും ലതികാ സുഭാഷും തമ്മിലുളള ബന്ധത്തേക്കുറിച്ച് കോട്ടയത്ത് പറയും. കോണ്‍ഗ്രസ് പ്രഖ്യാപിച്ചത് രാജ്യത്തെ മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ്. കോണ്‍ഗ്രസ് ഏകാധിപത്യ പാര്‍ട്ടിയല്ല. 55 ശതമാനം പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥിയാക്കി. ഇക്കാര്യത്തില്‍ സോണിയാ ഗാന്ധി അതീവ ജാഗ്രത കാണിച്ചു. വിജയമായിരുന്നു പട്ടികയുടെ മാനദണ്ഡമെന്നും മുല്ലപ്പള്ളി പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *