റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് നേരിട്ടെത്തി രജിസ്ട്രേഷന്‍ ചെയ്യാം; വാക്സിനേഷന് ജില്ലയില്‍ രണ്ട് മെഗാ ക്യാമ്പ് കൂടി ആരംഭിച്ചു

March 17, 2021 - 10:06 pm

ആലപ്പുഴ: ജില്ലയില്‍ നിലവിലുള്ള ആറ് മെഗാക്യാമ്പുകള്‍ കൂടാതെ രണ്ട് മെഗാ  ക്യാമ്പുകള്‍ കൂടി പുതുതായി വാക്സിനേഷനുവേണ്ടി ആരംഭിച്ചതായി ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ അറിയിച്ചു. പുന്നപ്ര വിജ്ഞാന പ്രദായിനി വായനശാല, മാരാരിക്കുളം ജനക്ഷേമം ജങ്ഷനിലെ സൈക്ലോണ്‍ ഷെല്‍ട്ടര്‍ എന്നിവിടങ്ങളിലാണ് കോവിഡ് പ്രതിരോധ കുത്തിവെയ്പിനായി വാക്സിനേഷന്‍ കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് ഈ ക്യാമ്പുകളില്‍ നേരിട്ടെത്തി രജസ്ട്രേഷന്‍ നടത്തി വാക്സിന്‍ സ്വീകരിക്കാം.  നിലവിലുള്ള അറു കേന്ദ്രങ്ങളിലെ മെഗാ ക്യാമ്പ് തുടരും. ചേർത്തല ടൗൺ ഹാൾ, ആലപ്പുഴ എസ്.ഡി.വി. സെന്റിനറി ഹാൾ, ഹരിപ്പാട് കാവൽ മർത്തോമ ഡെവലപ്‌മെന്റ് സെന്റർ, കായംകുളം ടൗൺഹാൾ, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ,  മാവേലിക്കര ടൗണ്‍ ഹാള്‍ എന്നിവയാണ് മറ്റ് മെഗാ ക്യാമ്പ് നടക്കുന്ന അറ് കേന്ദ്രങ്ങള്‍. രാവിലെ 9.30 മുതൽ ഇവിടെ വാക്‌സിനേഷൻ ആരംഭിക്കും. വണ്ടാനം മെഡിക്കല്‍ കോളജില്‍ 5 കേന്ദ്രങ്ങള്‍ വാക്സിനേഷനായി പ്രവര്‍ത്തിക്കുന്നുണ്ട്. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *