റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടഞ്ഞു നിന്ന എവി ഗോപിനാഥിനെ പാതിരാത്രിയിലെത്തി ഉമ്മന്‍ ചാണ്ടി അനുനയിപ്പിച്ചു , വെറും 15 മിനിറ്റിൽ

March 17, 2021 - 2:58 pm

പാലക്കാട്: ഇടഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് എവി ഗോപിനാഥിനെ അനുനയിപ്പിക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ ശ്രമങ്ങള്‍ ഫലം കണ്ടു. 16/03/21 ചൊവ്വാഴ്ച വെറും പതിനഞ്ചുമിനിറ്റ് മാത്രം നീണ്ടു നിന്ന കൂടിക്കാഴ്ചയിലൂടെയാണ് രണ്ടാഴ്ച്ചയായി തുടര്‍ന്നുപോന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് ഉമ്മന്‍ ചാണ്ടി പരിഹാരം കണ്ടത്. ചര്‍ച്ചയില്‍ തൃപ്തനാണെന്നും തെരഞ്ഞടുപ്പ് പ്രചാരണത്തിനിറങ്ങുമെന്നും ഉമ്മന്‍ ചാണ്ടിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്കുശേഷം എവി ഗോപിനാഥ് മാധ്യമങ്ങളോട് വ്യക്തമാക്കി.

ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് അനുനയനീക്കവുമായി ഉമ്മന്‍ ചാണ്ടി ഗോപിനാഥിന്റെ പെരുങ്ങോട്ടുകുറിശിയിലെ വസതിയിലെത്തുന്നത്. തനിക്ക് നേരിട്ടിരുന്ന പ്രശ്‌നങ്ങളെല്ലാം താന്‍ ഉമ്മന്‍ ചാണ്ടിയെ അറിയിച്ചെന്നും അതിലെല്ലാം തനിക്ക് ഉറപ്പ് ലഭിച്ചെന്നും ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിന് വേണ്ടി എന്ത് ത്യാഗം ചെയ്തിട്ടും കാര്യമില്ലെന്നും ഗ്രൂപ്പിലാതെ പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കാന്‍ കഴിയില്ലെന്നുമായിരുന്നു മുന്‍പ് ഗോപിനാഥ് വിമര്‍ശിച്ചിരുന്നത്. രണ്ടു നേതാക്കളുണ്ട്. അവരുടെ താല്‍പര്യത്തിന് അനുസരിച്ച് നില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ പിന്നെ കോണ്‍ഗ്രസിലുണ്ടാവില്ലെന്നും അവരെ ഒതുക്കി കളയുമെന്നും ഗോപിനാഥ് പറഞ്ഞിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *