റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോടിക്കണക്കിന്‌ രൂപയുടെ ലഹരിമരുന്നുമായി യുവതി പിടിയിലായി

March 19, 2021 - 12:04 pm

നെടുമ്പാശേരി: കോടിക്കണക്കിന്‌ രൂപയുടെ ലഹരി വസ്‌തുക്കളുമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും പിടിയിലായ യുവതിക്കു പിന്നില്‍ കൊച്ചിയിലെ മയക്കുമരുന്നുസംഘമെന്ന സൂചന. 2021 മാര്‍ച്ച 16 ചൊവ്വാഴ്ചയാണ് ‌ മയക്കുമരുന്നുമായെത്തിയ യുവതി പിടിയിലായത്‌. തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ രാമിയ(33)ആണ്‌ പിടിയിലായത്‌. ഒരു കോടിയോളം രൂപ വിലവരുന്ന 1.210 കിലോ ഹാഷിഷിഷ്‌ ഓയിലാണ്‌ ഇവരില്‍ നിന്നും പിടിച്ചെടുത്തത്,.

എയര്‍ ഇന്ത്യാ എക്‌സ്‌പ്രസില്‍ ബഹറിനിലേക്ക പോകാനെത്തിയതായിരുന്നു യുവതി. ദേഹപരിശോധനക്കിടെയാണ്‌ അരയിലും അടിവസ്‌ത്രങ്ങള്‍ ക്കുളളിലുമായി ഒളിപ്പിച്ച നിലയില്‍ ഹാഷിഷ്‌ കണ്ടെത്തിയത്‌. തുടര്‍ന്ന്‌ സിഐഎസ്‌എഫ്‌ വിഭാഗം ഇവരെ നെടുമ്പാശേരി പോലീസിന്‌ കൈമാറി. പോലീസ്‌ നടത്തിയ ചോദ്യം ചെയ്യലില്‍ യുവതി തന്നെയാണ്‌ കൊച്ചി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്നുസംഘത്തെക്കുറിച്ച്‌ സൂചന നല്‍കിയത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *