റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് വീണ്ടും കസ്റ്റംസ് നോടീസ്

March 20, 2021 - 4:31 pm

തിരുവനന്തപുരം: ഐഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാര്‍ച് 23ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവണമെന്നാണ് 20/03/21 ശനിയാഴ്ച നൽകിയ നോട്ടീസില്‍ പറയുന്നത്.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിര്‍ദേശപ്രകാരം യൂനിടാക് എംഡി സന്തോഷ് ഈപ്പന്‍ കമീഷനായാണ് ഐ ഫോണുകള്‍ കൈമാറിയത്. ഇക്കാര്യം ഹൈകോടതിയിലാണ് സന്തോഷ് ഈപ്പന്‍ ആദ്യം വെളിപ്പെടുത്തിയത്. ഇതോടൊപ്പം വാങ്ങിയ മറ്റു ഫോണുകള്‍ ഉപയോഗിച്ചവരെ കസ്റ്റംസ് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇതിലൊന്ന് വിനോദിനി ബാലകൃഷ്ണന് നല്‍കിയെന്നാണ് കസ്റ്റംസ് ആരോപണം.

ഫോണ്‍ ഉപയോഗിച്ചിരുന്നോ എന്നും എവിടെ നിന്നാണ് കിട്ടിയതെന്നും ആര്‍ക്കാണ് കൈമാറ്റം ചെയ്തതെന്നും വിശദീകരിക്കാന്‍ കസ്റ്റംസ് വിനോദിനിയോട് ആവശ്യപ്പെടും. കണ്ടെത്തലുകളും മറുപടിയും കൂട്ടിച്ചേര്‍ത്തുള്ള അന്വേഷണമാകും പിന്നീടുണ്ടാകുക. ഈ ഫോണില്‍ നിന്ന് നിരവധി പ്രമുഖര്‍ക്ക് വിളികള്‍ പോയെന്നും വിവരമുണ്ട്.

തിരുവനന്തപുരത്തെ എ കെ ജി ഫ്‌ളാറ്റിന്റെ വിലാസത്തിലാണ് നോട്ടീസ് നല്‍കിയത്. വിനോദിനി നേരത്തെ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *