റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലപ്പുഴ: തത്സമയ രജിസ്‌ട്രേഷനിലൂടെ മെഗാ വാക്‌സിനേഷൻ ക്യാമ്പുകളിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിക്കാം

March 22, 2021 - 8:40 pm

ആലപ്പുഴ:മുൻകൂർ രജിസ്റ്റർ ചെയ്യാതെ മെഗാ ക്യാമ്പുകളിൽ നേരിട്ടെത്തി കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള അവസരം ഉണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 45 നും 59 വയസ്സിനുമിടയിൽ പ്രായമുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർക്കുമാണ് ഇതിന് അവസരം. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖകളും 45 നും 59 വയസ്സിനുമിടയിൽ പ്രായമുള്ള മറ്റ് അസുഖങ്ങൾ ഉള്ളവർ ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റും ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയുമായി ക്യാമ്പില്‍ നേരിട്ടെത്തി രജിസ്റ്റർ ചെയ്ത് വാക്‌സിൽ സ്വീകരിക്കാവുന്നതാണ്. വാക്‌സിൻ സൗജന്യമായി ലഭിക്കും. മെഗാ ക്യാമ്പുകൾ കൂടാതെ എല്ലാ സർക്കാർ പ്രാഥമികാ, കുടുംബ, സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ, താലൂക്ക്, ജില്ലാ ജനറൽ ആശുപത്രികൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലും വാക്‌സിൻ സൗജന്യമായി ലഭിക്കും.

തെരെഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് വാക്സിന് സർക്കാർ നിശ്ചയിച്ച 250 രൂപ അടയ്‌ക്കേണ്ടതാണ്. പുന്നപ്ര വിജ്ഞാനപ്രദായിനി വായനശാല, മാവേലിക്കര, ചേർത്തല, കായംകുളം ടൗൺ ഹാളുകൾ, ചെങ്ങന്നൂർ ക്രിസ്റ്റ്യൻ കോളേജ്, ആറാട്ടുപുഴ സെന്റ് മേരീസ് പാരിഷ് ഹാൾ, തങ്കി, കടക്കരപ്പള്ളി, നെല്ല് ഗവേഷണ കേന്ദ്രം മങ്കൊമ്പ്, സെന്റ് സബാസ്റ്റ്യൻ പിൽഗ്രിം അർത്തുങ്കൽ ബസിലിക്ക എന്നിവിടങ്ങളിൽ മെഗാ ക്യാമ്പുകൾനടക്കുന്നുണ്ട്. വീട്ടിലെ 60 വയസ്സിന് മുകളിൽ പ്രയമുള്ളവരും 45 നും 59 നു മിടയിൽ പ്രായമുള്ളവർക്കും വാക്‌സിൻ ഉറപ്പാക്കേണ്ടത് വീട്ടിലെ മറ്റ് അംഗങ്ങളുടെ ഉത്തരവാദിത്തമാണ്. അവരെ വാക്‌സിൻ കേന്ദ്രങ്ങളിൽ എത്തിച്ച് വാക്‌സിനെടുപ്പിക്കേണ്ടത് നമ്മുടെ പ്രിയപ്പെട്ടവരെ സുരക്ഷിതരാക്കാൻ സഹായിക്കും. സംശയങ്ങൾക്ക്  0477-2239999 എന്ന നമ്പരിൽ രാവിലെ 10 നും അഞ്ചിനും ഇടയിൽ വിളിക്കാം. 

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *