റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേവികുളത്ത്‌ എന്‍ഡിഎ മുഖം രക്ഷിച്ചു

March 23, 2021 - 12:52 pm

അടിമാലി: സ്വതന്ത്രനെ സ്വന്തമാക്കി ദേവികളത്ത്‌‌ എന്‍ഡിഎ മുഖം രക്ഷിച്ചു. ദേവികുളത്ത്‌ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പത്രികസമര്‍പ്പിച്ചിരുന്നത്‌ എഐഎഡിഎം കെ യ്‌ക്കായി ധനലക്ഷ്‌മിയും ഡമ്മിയായി പൊന്‍പാണ്ടിയുമാണ്‌. എന്നാല്‍ വരണാധികാരി ഇവരുടെ ഇരുവരുടേയും പത്രിക തളളിയ സാഹചര്യത്തിലാണ്‌ സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ച എസ്‌ ഗണേശന്‍ ദേവികളത്ത്‌ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മാറിയത്‌.

ഫോം 26ലെ പിശകുമൂലം വരണാധികാരിയായ ദേവികുളം സബ്‌ കളക്ടര്‍ ഇരുവരുടേയും പത്രിക തളളുകയായിരുന്നു. ഇതിനെതിരെ കോടതിയെ സമീപിച്ചെങ്കിലും വരണാധികാരിയുടെ തീരുമാനം കോടതിയും ശരിവച്ചതോടെയാണ്‌ സ്വതന്ത്രനായി പത്രിക നല്‍കിയ എസ്‌ ഗണേശന്‍ ഒഎഐഎഡിഎംകെയില്‍ ചേര്‍ന്നത്‌. എന്‍ഡിഎ യുടെ പത്രിക തളളിയത്‌ എല്‍ഡിഎഫും യുഡിഎഫും വിവാദമാക്കിയ സാഹചര്യത്തില്‍ സ്വതന്ത്രനെ ഒപ്പംകൂട്ടാന്‍ കഴിഞ്ഞത്‌ എന്‍ഡിഎ ക്യാമ്പിന്‌ ആശ്വാസമായി. ഇടതുവലതുമുന്നണികള്‍ക്കൊപ്പം എന്‍ഡിഎയും പ്രചരണത്തില്‍ സജീവമാണ്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *