റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടേത്‌ മുങ്ങിമരണമെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

March 24, 2021 - 11:36 am

കാക്കനാട്‌: പിതാവിനൊപ്പം കാണാതായതിന്‌ പിന്നാലെ മുട്ടാര്‍പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗ(13)യുടേത്‌ മുങ്ങി മരണമെന്ന്‌ പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌. കാക്കനാട്‌ കങ്ങരപ്പടി ഹാര്‍മണി ഫ്‌ളാറ്റില്‍ ശ്രീഗോഗുലത്തില്‍ സാനു മോഹന്റെയും രമ്യയുടെയും മകളായ വൈഗയുടെ മൃതദേഹം മഞ്ഞുമ്മല്‍ ഗ്ലാസ്‌ കോളനിക്കു സമീപം മുട്ടാര്‍ പുഴയില്‍ നിന്നാണ്‌ ലഭിച്ചത്‌. സാനുമോഹനെ കണ്ടെത്താനുളള തെരച്ചില്‍ തുടരുകയാണെന്ന്‌ തൃക്കാക്കര പോലീസ്‌ പറഞ്ഞു.

കങ്ങരപ്പടിയില്‍ ഇന്‍റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തിവരുന്ന സാനു മോഹന്‌ സാമ്പത്തിക ബാധ്യതകളുളളതായി തങ്ങള്‍ക്കറിയില്ലെന്ന്‌ ഭാര്യയും ബന്ധുക്കളും അന്വേഷണ സംഘത്തിന്‌ നല്‍കിയ മൊഴിയില്‍ പറയുന്നു. 40 ലക്ഷം രൂപയുടെ സ്ഥിരം നിക്ഷേപത്തി്‌ന പുറമേ എസ്‌ബി അക്കൗണ്ടില്‍ ഒരുലക്ഷം രൂപയും ഉളളതായി കണ്ടെത്തിയിട്ടുണ്ട്‌. അതേസമയം ചില അനധികൃത ഇടപാടുകളുടെ പേരില്‍ ബാങ്ക്‌ അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്ന് സൂചനയുണ്ട്‌.

2021 മാര്‍ച്ച 21 ഞായറാഴ്‌ച രാത്രി ഏഴോടെ സാനുമോഹനും ഭാര്യ രമ്യയും വൈഗയുമായി ആലപ്പുഴയില്‍ രമ്യയുടെ സഹോദരിയുടെ വീട്ടില്‍ എത്തിയിരുന്നു. അവിടെ നിന്ന്‌ മറ്റൊരു ബന്ധുവിനെ കാണാനെന്നു പറഞ്ഞാണ് സാനു മകള്‍ വൈഗയുമായി കാറില്‍ പുറപ്പെട്ടത്‌. പിന്നീട്‌ ഇരുവരെയും കാണാതാവുകയായിരുന്നു. സാനുമോഹനെയും ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും കണ്ടെത്താന്‍ കഴിഞ്ഞില്ല. കളമശേരി തൃക്കാക്കര പോലീസ്‌ സംയുക്തമായാണ്‌ അന്വേഷണം നടത്തുന്നത്‌. കളമശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ പോസ്‌റ്റ്‌ മോര്‍ട്ടം നടത്തിയ വൈഗയുടെ മൃതദേഹം അമ്മ രമ്യയും മറ്റ്‌ ബന്ധുക്കളും ചേര്‍ന്ന്‌ ഏറ്റുവാങ്ങി .

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *