റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വക്കീൽ സാബ് മാർച്ച് 29ന് എത്തും

March 26, 2021 - 12:33 pm

ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ്, ബേ വ്യൂ പ്രൊജക്ട് എന്നിവയുടെ ബാനറിൽ ദിൽരാജുവും ബോണി കപൂറും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് വക്കിൽ സാബ്. 2016 പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേക്കായ വക്കീൽ സാബിൽ പവൻ കല്യാൺ ആണ് നായകൻ.

ചിത്രത്തിന്റെ ട്രെയിലർ മാർച്ച് 29ന് റിലീസ് ചെയ്യും. പിങ്ക് 2019 ൽ തമിഴ് നോർക്കണ്ട എന്ന പേരിൽ തമിഴിൽ റീമേക്ക് ചെയ്തിരുന്നു. ബോണി കപൂർ നിർമ്മിച്ച തമിഴ് റീമേക്കിൽ അജിത് കുമാർ , ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആൻഡ്രിയ തരിയാങ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചിത്രം ഏപ്രിൽ 9 ന് പ്രദർശനത്തിന് എത്തും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *