മുംബൈ: ഭീമ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റ് ഗൗതം നവലഖ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രിം കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസുമാരായ യുയു ലളിത്, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിൽ 26/03/21 വെളളിയാഴ്ച വാദം പൂർത്തിയായി.
തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഗൗതം നവലഖയുടെ ആവശ്യം.
ജാമ്യാപേക്ഷയെ എൻഐഎ എതിർത്തു.
2017 ഡിസംബർ 31ന് ഗൗതം നവലഖ പുനെയിൽ നടത്തിയ പ്രസംഗം ഭീമ കൊറേഗാവ് കലാപത്തെ ആളിക്കത്തിച്ചുവെന്നാണ് എൻഐഎ കേസ്.
കഴിഞ്ഞ ദിവസം, ഭീമ കൊറേഗാവ് കേസിൽ ഫാദർ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ മുംബൈ എൻഐഎ പ്രത്യേക കോടതി തള്ളിയിരുന്നു. പാർക്കിൻസൺ അസുഖമടക്കം ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
