റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രണ്ടുമാസം മാത്രം ആയുസ്സ് ഉണ്ടായിരുന്ന തന്റെ വിവാഹജീവിതത്തെക്കുറിച്ച് തെസ്നിഖാൻ മനസ്സുതുറക്കുന്നു

March 28, 2021 - 9:04 pm

കൊച്ചി: മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പരിചിതയായ താരമാണ് തെസ്നിഖാൻ. മിമിക്രി വേദികളിലൂടെ സിനിമയിലെത്തിയ തെസ്നിഖാൻ തന്റെ രണ്ടുമാസത്തെ വിവാഹജീവിതത്തെക്കുറിച്ച് അമൃത ചാനലിലെ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാൻ നേടാം എന്ന പരിപാടിയിലൂടെ മനസ്സുതുറക്കുന്നു. വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഞാൻ വിവാഹം കഴിച്ചിരുന്നു എന്നും എന്നാൽ രണ്ടു മാസത്തിനുള്ളിൽ തന്നെ ഞങ്ങൾ പിരിഞ്ഞു എന്നും തെസ്നി പറഞ്ഞു. ജീവിതത്തിൽ എല്ലാവർക്കും അബദ്ധങ്ങൾ പറ്റാറുണ്ടല്ലോ. അങ്ങനെ എനിക്ക് പറ്റിയ ഒരു അബദ്ധം ആയിരുന്നു എന്റെ വിവാഹം.

ഞാൻ വളരെയധികം കരുതലോടെ ജീവിക്കുന്ന ഒരു പെണ്ണാണ് സിനിമയിൽ വന്ന കാലം തൊട്ട് ഇന്നുവരെ അങ്ങനെ അബദ്ധങ്ങൾ ഒന്നും എനിക്ക് പറ്റിയിട്ടില്ലായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ ഹാപ്പിയാണ്. തെസ്നി പറയുന്നു.

പക്ഷേ ജീവിതത്തിൽ എനിക്ക് പറ്റിയ ഒരു അബദ്ധമാണ് 2 മാസം നീണ്ട എന്റെ വിവാഹ ജീവിതം. കല്യാണം കഴിഞ്ഞാൽ ഒരു പെണ്ണ് ആഗ്രഹിക്കുന്നതാണ് സംരക്ഷണം. അതല്ലാതെ അവളെന്തെങ്കിലും ചെയ്യട്ടെ എന്ന് കരുതി നോക്കി ഇരിക്കുന്നതിനെ എങ്ങനെയാണ് ഒരു കല്യാണം എന്ന് പറയുന്നത്. 15 വർഷം മുൻപായിരുന്നു വിവാഹം. വളരെ സിമ്പിൾ ആയിട്ടായിരുന്നു നിക്കാഹ് നടന്നത്. അത് കഴിഞ്ഞു മനസ്സിലായി ആളുകൾ കെയർ ചെയ്യില്ല, നോക്കില്ല, എന്നൊക്കെ. ഒരു പ്രയോജനവുമില്ല വെറുതെ ഒരു കെട്ട്. എന്ന് പറയുന്നതിന് നമ്മൾ നിന്ന് കൊടുത്തിട്ട് കാര്യമില്ല. കലാപരം ആയിട്ടും ഒരു പുരോഗതിയും തരുന്നില്ല. കുടുംബമായിക്കഴിഞ്ഞാൽ സിനിമ ഒന്നും വേണ്ട എന്നായിരുന്നു എന്റെ തീരുമാനം. പക്ഷേ ഒന്നും നോക്കാതെ ആയി കഴിഞ്ഞാൽ എന്റെ അച്ഛനെയും അമ്മയെയും ഞാനെങ്ങനെ നോക്കും. പുള്ളിയുടെ സുഹൃത്തുക്കൾ തന്നെ എന്നെ വിളിച്ചു പറഞ്ഞു. ഇത്താക്ക് ഇപ്പോഴും കലാജീവിതത്തിൽ സ്പേസ് ഉണ്ട്. ഇപ്പോൾ തന്നെ അതിനൊരു ഉത്തരം കണ്ടെത്തിയാൽ മുന്നോട്ടു പോകാമെന്ന്. അങ്ങനെ ആ ബന്ധം അവിടെവച്ച് അവസാനിപ്പിക്കുകയായിരുന്നു. പുള്ളിയുടെ പിന്നീടുള്ള കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല. എന്തായാലും ഞാൻ ഇപ്പോൾ ഹാപ്പിയാണ്. തെസ്നി കൂട്ടിച്ചേർത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *