റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാമ്പസില്‍ 102 പേര്‍ക്ക് കൊവിഡ്: ഹോസ്റ്റലിന്റെ ഒരു ഭാഗം ഐസൊലേഷന്‍ വാര്‍ഡാക്കി ആന്ധ്ര സര്‍വകലാശാല കോളേജ്

March 29, 2021 - 12:21 pm

വിശാഖപ്പട്ടണം: ഞായറാഴ്ച 102 വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ഹോസ്റ്റലിന്റെ ഒരു ഭാഗം ഐസൊലേഷന്‍ വാര്‍ഡാക്കി ആന്ധ്ര സര്‍വകലാശാല കോളേജ് ഓഫ് എഞ്ചിനീയറിങ്. ശനിയാഴ്ച 50ഓളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സര്‍വകലാശാല കൊവിഡ് ക്ലസ്റ്ററാണെന്ന് തിരിച്ചറിഞ്ഞത്. 102 പേരില്‍ 96 പേരും പുരുഷന്മാരാണ്. ഒരു വനിതാ അധ്യാപികയ്ക്കും കൊവിഡുണ്ട്. ഇന്നും ലാബ് റിപോര്‍ട്ടുകള്‍ വരാനുണ്ട്. മിക്കവാറും കുട്ടികള്‍ക്കും ലക്ഷണങ്ങളില്ലാത്ത കൊവിഡാണ്. ഏതാനും പേര്‍ക്ക് പനിക്കുന്നുണ്ട്. ഒരു ഡോക്ടറടക്കം ഒരു മെഡിക്കല്‍ ടീമിനെ ഹോസ്റ്റലിലേക്ക് നിയോഗിച്ചിട്ടുണ്ട്. പ്രാഥമിക സമ്പര്‍ക്കപ്പെട്ടിക തയ്യാറാക്കി. ആയിരത്തോളം പേരുടെ കൊവിഡ് പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞു വെന്നും ജില്ലാ മെഡിക്കല്‍ സൂപ്രണ്ട് പി സൂര്യനാരായണ പറഞ്ഞു. ആന്ധ്ര ടൂറിസം മന്ത്രി എം എസ് ശ്രീനിവാസ റാവു സര്‍വകലാശാല സന്ദര്‍ശിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *