റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അസമില്‍ ഭരണ തുടര്‍ച്ച, ബംഗാളില്‍ വ്യക്തമായ ഭൂരിപക്ഷമെന്ന് രാജ്‌നാഥ് സിംഗ്

March 29, 2021 - 12:27 pm

ന്യൂഡല്‍ഹി: അസമില്‍ ഭരണ തുടര്‍ച്ചയും പശ്ചിമബംഗാളില്‍ വ്യക്തമായ ഭൂരിപക്ഷവും ബി.ജെ.പിക്ക് ലഭിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബംഗാളില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.അസമില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയൊന്നുമില്ലെന്നും കൂടുതല്‍ സീറ്റുകള്‍ നേടി എന്‍.ഡി.എ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ നീതിയുടെയും മാനവികതയുടെയും രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും എന്നാല്‍ എല്‍.ഡി.എഫ്, യു.ഡി.എഫ്, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമാണ് പിന്തുടരുന്നതെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു.ഭരണ കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയില്‍ ഭീകരതയുടെ ഭരണം സൃഷ്ടിച്ചുവെന്നും രാജ്നാഥ് സിംഗ് ആരോപിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *