റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

2018ലെ പ്രളയം ഡാമുകളിലെ വെളളം കൈകാര്യം ചെയ്തതിലെ വീഴ്ചമൂലം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് സയന്‍സ്

March 30, 2021 - 8:57 am

തിരുവനന്തപുരം: 2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിച്ചത് ഡാമുകളിലെ വളളം കൈാര്യം ചെയ്തതിലുണ്ടായ വീഴ്ചമൂലമെന്ന് പഠനം. ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പഠനം.

മഴ മുന്നറിയിപ്പുകളോ ഡാമുകളിലേക്കെത്തുന്ന വെളളത്തിന്റെ അളവിനെക്കുറിച്ചുളള മുന്നറിയിപ്പോ ലഭ്യമായിരുന്നില്ല. ഇത് ഡാമുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. പ്രളയം രൂക്ഷമായ 2018 ഓഗസ്റ്റ് 14 മുതല്‍ 18 വരെ ഇടുക്കി ഡാമിലെ മുഴുവന്‍ സംഭരണ ശേഷിക്കും പരമാവധി ജലനിരപ്പിനും ഇടയിലുളള ഫ്‌ളഡ് കുഷന്‍ ഉപയോഗപ്പെടുത്തിയില്ലെന്ന് പഠനത്തില്‍ കണ്ടെത്തി. ഫ്‌ളഷ്‌കുഷന്‍ അളവായ 110.42 മില്യണ്‍ ക്യുബിക്ക് മീറ്റര്‍ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കില്‍ ആദ്യഘട്ടത്തില്‍ വെളളം തുറന്നുവിടുന്നത് ഒഴിവാക്കാമായിരുന്നു. ഇടമലയാര്‍ ഡാമിലും മുഴുവന്‍ ശേഷിയിലും ഫ്‌ളഡ് കുഷന്‍ ഉപയോഗപ്പെടുത്തിയില്ലന്ന് കണ്ടെത്തിയിട്ടുണ്ട്.

വളരെ പ്രധാനപ്പെട്ട സംഗതി ഇടുക്കി അണക്കെട്ട് വെളളപ്പൊക്ക നിയന്ത്രണത്തിന് ഉപയോഗിക്കണമെന്ന് നിര്‍മ്മാണ രേഖയില്‍ നിര്‍ഷ്‌ക്കര്‍ഷിച്ചിട്ടുണ്ടെങ്കിലും നിലവില്‍ വൈദ്യുതി ഉല്‍പ്പാജദനത്തിന് മാത്രമാണ് ഉപയോഗിക്കുന്നത്. വെളളപ്പൊക്ക സമയത്ത് ലോവര്‍പെരിയാര്‍ അണക്കെട്ടിലെ ടണ്ണലുകളിലെ തടസം കാരണം പവര്‍ ഹൗസിലേക്ക് വെളളം തുരന്നുവിട്ടിരുന്നില്ലെന്നും, ഇടമലയാര്‍ പവര്‍ഹൗസില്‍ 2018ഓഗസ്റ്റ് 16 മുതല്‍ 18 വരെ വൈദ്യുതി ഉദ്പ്പാദിപ്പിച്ചിരുന്നില്ലെന്നും പഠനത്തില്‍ വ്യക്തമായി.

മഹാ പ്രളയത്തില്‍ അണക്കെട്ടുകളുടെ കൈകാര്യം ഫലപ്രദമായിരുന്നില്ലെന്ന് ഹൈക്കോടതി നിയേഗിച്ച അമിക്കസ് ക്യൂറിയും നേരത്തെ കണ്ടെത്തിയിരുന്നു.ഇന്ത്യന്‍ ഇന്‍സ്റ്റിറ്ര്യൂട്ട് ഓഫ് സയന്‍സിലെ ഇന്റര്‍ ഡിസിപ്ലിനറി സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസര്‍ച്ച് വകുപ്പിലെ പിപി മജുംദാര്‍, ഐഷ ശര്‍മ,ആര്‍ ഗൗരി എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *