റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാന്‍സൂഖ് ഹിരേണ്‍ കൊല: വാസെയുടെ ഒരു ആഡംബര കാര്‍ കൂടി എന്‍.ഐ.എ. പിടിച്ചെടുത്തു

March 31, 2021 - 12:08 pm

മുംബൈ: ആന്റിലിയ ബോംബ് ഭീഷണി, മാന്‍സൂഖ് ഹിരേണ്‍ ദുരൂഹമരണക്കേസില്‍ പിടിയിലായ മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയുടെ മറ്റൊരു ആഡംബര കാര്‍ കൂടി ദേശീയ അന്വേഷണ ഏജന്‍സി പിടിച്ചെടുത്തു. മാന്‍സൂഖ് ഹിരേണിനെ തട്ടി കൊണ്ടുപോവാന്‍ ഈ വാഹനമാണോ ഉപയോഗിച്ചതെന്ന് പരിശോധിക്കുന്നതിനാണ് കാര്‍ പിടിച്ചെടുത്തിരിക്കുന്നത്. പ്രദേശത്തെ ശീതള്‍ധാരാ ഹൗസിങ് സൊസെറ്റിക്കു സമീപമാണു വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചോളം ആഡംബര വാഹനങ്ങള്‍ എന്‍.ഐ.എ. പിടിച്ചെടുത്തു. അതിനിടെ മാന്‍സൂഖ് ഹിരേണ്‍ ദുരൂഹ മരണക്കേസില്‍ അറസ്റ്റിലായ രണ്ടുപ്രതികളെ ഏപ്രില്‍ ഏഴുവരെ എന്‍.ഐ.എ. കസ്റ്റഡിയില്‍ വിട്ട് മുംബൈയിലെ പ്രത്യേക കോടതി ഉത്തരവിട്ടു. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് പിടികൂടി എന്‍.ഐ.എയ്ക്കു കൈമാറിയ വിനായക് ഷിന്‍ഡെ, നരേഷ് ഗോര്‍ എന്നിവരുടെ കസ്റ്റഡിയാണു നീട്ടിയത്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയ്ക്കു സമീപം സ്‌ഫോടകവസ്തുവുമായി കണ്ടെത്തിയ വാഹനം കൈകാര്യം ചെയ്തിരുന്ന മാന്‍സൂഖിനെ കഴിഞ്ഞ അഞ്ചിന് താനെയിലെ മുംബ്ര കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *