റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വരുന്നത് പുത്തന്‍ ഐ.പി.എല്‍: നാല് നിയമങ്ങള്‍ പരിഷ്‌കരിച്ചതായി സംഘാടക സമിതി

March 31, 2021 - 12:37 pm

മുംബൈ: തര്‍ക്കങ്ങള്‍ ഒഴിവാക്കാനായി പരിഷ്‌കരിച്ച് നിയമങ്ങളുമായി ഐ.പി.എല്‍സംഘാടക സമിതി. നാല് നിയമങ്ങളിലാണു പ്രധാനമായും മാറ്റങ്ങള്‍ വരുത്തിയത്.ഫീല്‍ഡ് അമ്പയര്‍ കാണിക്കുന്ന സോഫ്റ്റ് സിഗ്നല്‍ ഇനിയുണ്ടാകില്ല. തേഡ് അമ്പയര്‍ക്ക് കൈമാറുന്നതിന് മുമ്പ് ഫീല്‍ഡ് അമ്പയര്‍ വിധി പറയുന്ന സംവിധാനം ഇത്തവണ വേണ്ടെന്നാണ് ഐ.പി.എല്‍. സംഘാടക സമിതിയുടെ തീരുമാനം.അമ്പയറുടെ തീരുമാനം പരിഗണിക്കാതെ സുതാര്യമായ തീരുമാനമെടുക്കാന്‍ തേഡ് അമ്പയര്‍ക്ക് ഇതുമൂലം സാധിക്കും. ഇതു കൃത്യത ഉയര്‍ത്തും. തെറ്റായ വിധിയെത്തുടര്‍ന്നുണ്ടാകുന്ന വിവാദങ്ങളും കുറക്കാന്‍ ഇതിലൂടെ സാധിക്കും. ബാറ്റ് ക്രീസില്‍ പൂര്‍ണമായും എത്താതെ വണ്‍ ഷോര്‍ട്ടാകുന്നതും തേഡ് അമ്പയറാണ് ഇനി പരിഗണിക്കുക. ഫീല്‍ഡ് അമ്പയറാണ് സാധാരണ വണ്‍ ഷോര്‍ട്ട് വിളിക്കുക. അവസാന സീസണിലും വണ്‍ ഷോര്‍ട്ടിനെച്ചൊല്ലി വിവാദമുണ്ടായിരുന്നു. പുതിയ പരിഷ്‌കാരത്തിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണു സംഘാടക സമിതിയുടെ പ്രതീക്ഷ. നോ ബോളുകളിലും അന്തിമ വിധി തേഡ് അമ്പയറിന്റേതായി.ഇത്തവണ മുതല്‍ നോബോള്‍ അമ്പയര്‍ വിധിച്ചാലും തേഡ് അമ്പയര്‍ക്ക് പരിശോധിച്ച് തീരുമാനം തിരുത്താം. ക്രീസില്‍നിന്നു കാല്‍ മുന്നോട്ട് കയറിയുള്ള നോ ബോളുകള്‍ തേഡ് അമ്പയറുടെ സഹായത്തോടെ കൃത്യമായി വിധിനാകുന്നുണ്ട്. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ സൂപ്പര്‍ ഓവറിലൂടെയാവും വിജയിയെ കണ്ടെത്തുക. സൂപ്പര്‍ ഓവര്‍ സമനിലയായാല്‍ വീണ്ടും നടത്തുന്നതാണു നിലവിലെ രീതി. പുതിയ പരിഷ്‌കാരം അനുസരിച്ച് മത്സരം സമനിലയില്‍ അവസാനിച്ച ശേഷം ഒരു മണിക്കൂര്‍ വരെ സൂപ്പര്‍ ഓവര്‍ നടത്താനാവും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ 14-ാം സീസണ്‍ ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കുകയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *