റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്നേഹ സിന്ദൂരത്തിൽ മമ്മൂട്ടിക്ക് പകരം ശങ്കർ നായകനായി. ചിത്രത്തിനു സംഭവിച്ച കാര്യങ്ങളുമായി തിരക്കഥാകൃത്ത് പി ആർ നാഥൻ

March 31, 2021 - 9:30 pm

കൊച്ചി: നല്ല തിരക്കഥ ഉണ്ടായതുകൊണ്ട് സിനിമ വിജയിക്കണമെന്നില്ല. സിനിമയുടെ ജയപരാജയങ്ങൾ പ്രവചനാതീതമാണ്. ചില സമയത്ത് ചെറിയ താരങ്ങളെ വച്ച് ഇറങ്ങുന്ന സിനിമകൾ സൂപ്പർതാര ചിത്രങ്ങളെക്കാൾ വലിയ വിജയം നേടിയിരിക്കും.

കൃഷ്ണൻ മുന്നാട് സംവിധാനം ചെയ്ത 1997 പുറത്തിറങ്ങിയ ചിത്രമാണ് സ്നേഹ സിന്ദൂരം. ഈ ചിത്രത്തിൽ ആദ്യം നായകനായി മനസ്സിൽ കണ്ടിരുന്നു മമ്മൂട്ടിയെ ആയിരുന്നുവെങ്കിലും പിന്നീട് ശങ്കർ നായകൻ ആവുകയായിരുന്നു. സിനിമക്ക് സംഭവിച്ച കാര്യങ്ങൾ ഓർത്തെടുത്ത് തിരക്കഥാകൃത്ത് പി ആർ നാഥൻ അടുത്തയിടെ ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ്സു തുറന്നു.

ഈ ചിത്രത്തിൽ മൂന്ന് നായികമാർ ആണ് ഉള്ളത്. മൂന്നു പെൺകുട്ടികളും അച്ഛനും അടങ്ങുന്ന കുടുംബത്തിലെ കഥയാണ് ചിത്രം പറയുന്നത്. അതിൽ മൂത്തവൾ കല്യാണം വേണ്ട എന്ന് പറഞ്ഞു നടക്കുന്നു. അങ്ങനെ രണ്ടാമത്തെ മകളുടെയും മൂന്നാമത്തെ മകളുടെയും കല്യാണം കഴിഞ്ഞു. നീ എന്തേ കല്യാണം കഴിക്കാത്തത് എന്ന് ചോദിക്കുമ്പോൾ ബന്ധത്തിൽ ഉള്ള ഒരാളെ ഇഷ്ടമാണെന്ന് പറയും പക്ഷേ പരസ്പരം കണ്ടിട്ടുണ്ടാകില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *