റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് കേന്ദ്രസര്‍ക്കാര്‍ മാറ്റിവച്ചു

April 1, 2021 - 12:08 pm

ന്യൂഡല്‍ഹി: പുതുക്കിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലത്തേയ്ക്കു പിന്‍മാറി. സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിലുണ്ടായ കാലതാമസമാണ് പിന്‍മാറ്റത്തിനു കാരണം.പുതിയ തൊഴില്‍ നിയമം വിജ്ഞാപനം ചെയ്യാന്‍ കേന്ദ്രം തയ്യാറാണെങ്കിലും സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങള്‍ അതിന് തടസമാണ്. ഇക്കാര്യത്തില്‍ മാറ്റംവരുത്തിയാല്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 29 തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിച്ച് നാല് ലേബര്‍ കോഡുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ രൂപംനല്‍കിയത്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കോഡ്, സാമൂഹ്യ സുരക്ഷാ കോഡ്, തൊഴില്‍ സുരക്ഷയും ആരോഗ്യവും തൊഴില്‍ സ്ഥിതിയും സംബന്ധിച്ച് നിയമം, വേതന നിയമം തുടങ്ങിയവയാണ് ഇവ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *