റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാരാട്ട് റസാഖ് എം.എല്‍.എക്ക് വാഹനത്തില്‍ നിന്നും വീണ് പരിക്ക്, അപകടം റോഡ് ഷോയ്ക്കിടെ

April 1, 2021 - 9:50 pm

താമരശ്ശേരി: തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടത്തിയ റോഡ് ഷോയ്ക്കിടെ കാരാട്ട് റസാഖ് എം.എല്‍.എയ്ക്ക് പരിക്ക്. 01/04/21 വ്യാഴാഴ്ച വൈകിട്ട് നടന്ന പരിപാടിക്കിടെ പിക്കപ്പ് വാനില്‍ നിന്നും താഴെ വീണാണ് എംഎൽഎയ്ക്ക് പരിക്കേറ്റത്.

അദ്ദേഹത്തിന്റെ മുഖത്തും നെറ്റിയിലും പരിക്കേറ്റിട്ടുണ്ട്. റോഡ് ഷോയ്ക്കിടെ സെല്‍ഫിയെടുക്കാനായി കുട്ടികള്‍ പിക്കപ്പ് വാനില്‍ കയറിയിരുന്നു. അതറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം പറ്റിയത്.

താമരശ്ശേരി അമ്പായത്തോട് നിന്നും കട്ടിപ്പാറയിലേക്ക് റോഡ് ഷോ നടത്തുന്നതിനിടയില്‍ കരിഞ്ചോലയില്‍ വെച്ചാണ് അപകടമുണ്ടായത്. ഉടന്‍ അദ്ദേഹത്തെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *