റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിജെപി പ്രവര്‍ത്തകന്‍റെ ബൈക്ക് കത്തിച്ചതായി പരാതി

April 2, 2021 - 10:10 am

പഴയങ്ങാടി: കെ കണ്ണപുരം യോഗശാലക്കു സമീപത്തെ ബിജെപി പ്രവര്‍ത്തകനായ റണ്‍വീറിന്റെ ബൈക്ക് കത്തിച്ചതായി പരാതി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന പള്‍സര്‍ ബൈക്കാണ് കത്തിച്ചത് .ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. സജീവ ബിജെപി പ്രവര്‍ത്തകനായ റണ്‍വീര്‍ വീട്ടിലുണ്ടായിരുന്നില്ല. മുറ്റത്ത് തീയും പുകയും ഉയരുന്നത് കണ്ട് മാതാവ് എത്തിയപ്പോള്‍ മൂന്നുപേര്‍ അടങ്ങുന്ന സംഘം ഓടിപോകുന്നതാണ് കണ്ടത്. സമീപ വാസികള്‍ എത്തുമ്പോഴേക്കും ബൈക്ക് പൂര്‍ണമായും കത്തി നശിച്ചിരുന്നു.

സിപിഎം പ്രവര്‍ത്തകരായ സമ്പിന്‍,റോഷിദ് കണ്ടാലറിയാവുന്ന ഒരാളുംകൂടിയാണ് ബൈക്കേ തീവച്ചതെന്ന് കണ്ണപുരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് മുമ്പ് രണ്ടുതവണയായി റണ്‍വീറിന്‍റെ കാറും എന്‍ഫീല്‍ഡ് മോട്ടോര്‍ബൈക്കും നശിപ്പിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *