റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇഗ്‌നോ പ്രവേശന പരീക്ഷ ഏപ്രില്‍ 11ന്

April 8, 2021 - 8:45 pm

ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ)യുടെ എം.ബി.എ ഉള്‍പ്പടെയുള്ള മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍, ബി എഡ് , ബി എസ് സി പോസ്റ്റ് ബേസിക് നഴ്‌സിംഗ് എന്നിവയുടെ പ്രവേശന പരീക്ഷ ഏപ്രില്‍ 11, 2021, ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണിവരെ നടക്കും. ദേശീയതലത്തില്‍ 120 പരീക്ഷാകേന്ദ്രങ്ങളിലായി 40,170 ഓളം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത് .

ഇഗ്‌നോയുടെ തിരുവനന്തപുരം മേഖലാ കേന്ദ്രത്തിനു കീഴില്‍ മാര്‍ ഇവാനിയസ് കോളേജ് നാലാഞ്ചിറ, തിരുവനന്തപുരം, എസ് .എന്‍ കോളേജ് കൊല്ലം, എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍. ഹാള്‍ടിക്കറ്റ് ഇഗ്‌നോയുടെ ഔദ്യോഗീക വെബ്‌സൈറ്റ് ആയ www.ignou.ac.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പരീക്ഷാര്‍ത്ഥികള്‍ പ്രവേശന പരീക്ഷ ആരംഭിക്കുന്നതിന് 45 മിനിറ്റ് മുമ്പ് പരീക്ഷാകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പരീക്ഷാകേന്ദ്രം മാറ്റുന്നതിനുള്ള അഭ്യര്‍ത്ഥന സ്വീകരിക്കുന്നതല്ല.
ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റാത്തവര്‍ തിരുവനന്തപുരം മേഖലാ കേന്ദ്രത്തെ സമീപിക്കണം. വിലാസം : ഡയറക്ടര്‍, ഇഗ്‌നോ റീജിയണല്‍ സെന്റര്‍ , രാജധാനി കോംപ്ലക്‌സ്, കിള്ളിപ്പാലം, കരമന പി.ഓ, തിരുവനന്തപുരം- 695002 ഫോണ്‍ 0471 -2344113, 2344120, Email: rctrivandrum@ignou.ac.in

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *