റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: ലഘുലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ നോട്ടുബുക്കുകള്‍ പ്രകാശനം ചെയ്തു

April 9, 2021 - 10:55 pm

കൊല്ലം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ദുരന്ത നിരവാരണ ബോധവത്കരണ ലഘുലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ നോട്ടുബുക്കുകള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ജില്ലാ വനിതാ ശിശുക്ഷേ ഓഫീസര്‍ എസ് ഗീതാകുമാരിക്ക് നല്‍കി പ്രകാശനം ചെയ്തു. നോട്ടുപുസ്തകങ്ങള്‍ ജില്ലയിലെ അഞ്ചു പട്ടികവര്‍ഗ ഹോസ്റ്റലുകളിലും എട്ടു പട്ടികജാതി ഹോസ്റ്റലുകളിലും 37 ശിശുഭവനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി കോവിഡ് വാക്‌സിനേഷന്‍, ജലസംരക്ഷണം എന്നിവയെ സംബന്ധിച്ചുള്ള ബോധവത്കരണ പോസ്റ്ററുകള്‍ തയ്യാറാക്കി ജില്ലയിലെ വില്ലേജ്/പഞ്ചായത്ത് ഓഫീസുകള്‍ക്ക് വിതരണം ചെയ്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *