റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സുശീല്‍ ചന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി 13/04/21 ചൊവ്വാഴ്ച ചുമതലയേല്‍ക്കും

April 13, 2021 - 12:10 pm

ന്യൂഡല്‍ഹി:പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച സുശീല്‍ ചന്ദ്ര 13/04/21 ചൊവ്വാഴ്ച ചുമതലയേല്‍ക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് ചന്ദ്രയെ 24ാമത് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. അടുത്ത വര്‍ഷം മേയ് 14 വരെയാണു കാലാവധി. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചന്ദ്രയെ 2019 ഫെബ്രുവരി 14നു തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുകയും പൊതുതിരഞ്ഞെടുപ്പ് വിജയകരമായി നടത്തുന്നതിന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സുശീല്‍ ചന്ദ്രയാണ് നടത്തുക.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *