റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

April 17, 2021 - 8:49 am

ന്യൂഡല്‍ഹി: രാജ്യത്ത് ഈവര്‍ഷം കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.കേരളത്തില്‍ ഈവര്‍ഷം കാലവര്‍ഷം പതിവിലും കൂടുതലാവാന്‍ സാദ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ ആദ്യഘട്ട മണ്‍സൂണ്‍ പ്രവചനത്തില്‍ വ്യക്തമാക്കുന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ജൂണ്‍ ഒന്നിനുതന്നെ കേരളത്തിലെത്തുമെന്നും സെപ്തംബറില്‍ പിന്മാറുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ഈ വര്‍ഷം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുളള ശരാശരി മഴ ദീര്‍ഘകാല ശരാശരിയുടെ 98 ശതമാനമായിരിക്കുമെന്നും സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ദീര്‍ഘകാല ശരാശരി മഴ 88 സെന്‍റി മീറ്റര്‍ ആണ്. ഇത്തവണ കാലവര്‍ഷം സാധാരണ നിലയിലാവാന്‍ 40 ശതമാനം സാധ്യതയാണുളളത്. സാധാരണയിലധികം മഴലഭിക്കാനുളള സാധ്യത 16 ശതമാനമാണ് .സാധാരണയില്‍ കുറഞ്ഞുളള മലഭിക്കാനുളള സാധ്യത 25 ശതമാനമാണെന്നും പ്രവചനത്തില്‍ പറയുന്നു.

കോവിഡ് വ്യാപനത്തിലും കാര്‍ഷിക മേഖലക്ക് കരുത്തുപകരുന്ന തരത്തില്‍ മെച്ചപ്പെട്ട മണ്‍സൂണ്‍ ലഭിക്കുമെന്ന് പ്രതീക്ഷയിലാണ് രാജ്യത്തെ കര്‍ഷകര്‍. കൃഷിക്കാവശ്യമായ വെളളത്തിന്റെ 70 ശതമാനവും മണ്‍സൂണ്‍ സമയത്താണ് ലഭിക്കുക. മണ്‍സൂണ്‍ സമയത്ത് ലാനിന പ്രതിഭാസം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്ത തലത്തിലേക്ക് മാറാന്‍ സാധ്യതയുണ്ട്. എല്‍നിനോയ്ക്ക നേരിയ സാധ്യതമാത്രമാണുളളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *