റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ക്രിപ്‌റ്റോകറന്‍സി നിരോധിച്ച് തുര്‍ക്കി

April 18, 2021 - 12:17 pm

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി നിരോധിച്ച് തുര്‍ക്കി കേന്ദ്രബാങ്ക്. ഇതോടെ ബിറ്റ്‌കോയിന്റെ മൂല്യം നാലു ശതമാനം ഇടിഞ്ഞു. മറ്റ് ക്രിപ്‌റ്റോ കറന്‍സികളായ എതേറിയം, എക്‌സ്.ആര്‍.പി എന്നിവയുടെ മൂല്യത്തില്‍ 6- 12 ശതമാനം കുറവുണ്ടായി. ക്രിപ്റ്റോ കറന്‍സികള്‍ക്കു പൂര്‍ണ നിരോധനമാണ് തുര്‍ക്കി നടപ്പാക്കിയത്. ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും സേവനങ്ങള്‍ക്കുള്ള പ്രതിഫലമായും നേരിട്ടോ അല്ലാതേയോ ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. നിരോധിച്ച കറന്‍സികളുമായി ഇടപാടു നടത്തുമ്പോള്‍ കനത്ത നഷ്ടമുണ്ടായേക്കാമെന്നും അതുകൊണ്ട് ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ വിനിമയം ഉടന്‍ നിര്‍ത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *