അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2: ഒറ്റത്തവണ പ്രമാണ പരിശോധന ഏപ്രിൽ 20 മുതല്‍

April 18, 2021 - 7:06 pm

പത്തനംതിട്ട: ജില്ലയില്‍ ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 276/18) തസ്തികയുടെ 04.03.2021 ല്‍ പ്രസിദ്ധീകരിച്ച 02/2021/ഡി.ഒ.എച്ച് നമ്പര്‍ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ പ്രമാണ പരിശോധന പൂര്‍ത്തിയാക്കാത്ത ഉദ്യോഗാര്‍ഥികള്‍ക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ഈ മാസം 20, 21, 22, 26, 27 തീയതികളില്‍ പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ നടത്തും. ഇതു സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്.  

ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ തിരിച്ചറിയല്‍ രേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത, സംവരണാനുകൂല്യം, വെയിറ്റേജ് എന്നിവ തെളിയിക്കുന്നതിനുളള രേഖകള്‍ തങ്ങളുടെ ഒ.ടി.ആര്‍ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് അതിന്റെ അസല്‍ സഹിതം നിശ്ചിത തീയതിയിലും സമയത്തും വെരിഫിക്കേഷന് ഹാജരാകണം. കോവിഡ് 19 നിയന്ത്രണവുമായി ബന്ധപ്പെട്ട് നിലവിലുളള പെരുമാറ്റചട്ടങ്ങള്‍ പാലിച്ച് വേണം ഉദ്യോഗാര്‍ഥികള്‍ വെരിഫിക്കേഷനു ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെണം. ഫോണ്‍: 0468 -2222665.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *