റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രതിഷേധം ശക്തമായി ,മന്ത്രിയും ഇടപെട്ടു , കോവിഡ് നിയന്ത്രണത്തിനായി ഇറക്കിയ വിചിത്ര ഉത്തരവ് പിൻവലിച്ച് കാസര്‍കോട് ജില്ലാ കളക്ടർ

April 19, 2021 - 2:48 pm

കാസര്‍കോട്: ജില്ലയില്‍ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് വിവാദമായതോടെ പിൻവലിച്ച് കാസര്‍കോട് ജില്ലാ കളക്ടർ. ഉത്തരവിൽ പ്രതിഷേധം ശക്തമാകുകയും റവന്യു മന്ത്രി ഉൾപ്പടെയുള്ളവർ ഇടപെടുകയും ചെയ്തതോടെയാണ് കളക്ടർ ഉത്തരവ് പിൻവലിച്ചത്.

കൊവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നെങ്കില്‍ മാറ്റം വരുത്താൻ മന്ത്രി നിര്‍ദേശിച്ചിരുന്നു. മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെ പുതിയ പത്രക്കുറിപ്പിറക്കുമെന്ന് കളക്ടര്‍ 19/04/21 തിങ്കളാഴ്ച അറിയിച്ചു.

ജില്ലയിലൂടെ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.
ജില്ലയിലെ പ്രധാന നഗരങ്ങളില്‍ പ്രവേശിക്കാനാണ് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വരുക എന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *