തൃശൂര്‍: ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് നടത്തുന്ന വയര്‍മാന്‍ പരീക്ഷ (പ്രാക്ടിക്കല്‍) തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ ആരംഭിച്ചു. 19.04.2021 തിങ്കളാഴ്ച ആരംഭിച്ച പരീക്ഷയുടെ ഹാള്‍ടിക്കറ്റ് യഥാസമയം ലഭിച്ചിട്ടില്ലാത്ത എഴുത്തു പരീക്ഷ പാസായിട്ടുള്ള അപേക്ഷകര്‍ ഉടനെ തൃശൂര്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെകടര്‍ ഓഫീസുമായി ബന്ധപ്പെടണം. പരീക്ഷാര്‍ത്ഥികള്‍ കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണം.
