ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ ജീവിതകഥ സിനിമയാക്കുന്നതിനെതിരേ നിര്‍മാതാക്കള്‍ക്കു നോട്ടീസ് അയച്ച് ഡല്‍ഹി ഹൈക്കോടതി. തന്റെ കുടുംബത്തിന്റെ അഭിമാനത്തിന്റെ ചെലവില്‍ പ്രശസ്തരാകാന്‍ വേണ്ടി ചിലര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സുശാന്തിന്റെ പിതാവ് കെ.കെ. സിങ് ഫയല്‍ ചെയ്ത ഹര്‍ജിയിലാണിത്.ന്യായ്: ദ് ജസ്റ്റീസ്, സൂയിസൈഡ് ഓര്‍ മര്‍ഡര്‍, എ സ്റ്റാര്‍ വോസ് ലോസ്റ്റ് ആന്‍ഡ് ഷഷാങ്ക് തുടങ്ങിയ സിനിമകള്‍ക്കെതിരേയാണ് പരാതി. ഇതുവരെ മൂന്നു സിനിമകളാണ് സുശാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കഥകളാണെന്ന് പ്രഖ്യാപനം നടത്തിയത്.
