റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗാൾ : തൃണമൂൽ മുന്നിൽ മമത പിന്നിൽ

May 2, 2021 - 10:17 am

കൊൽക്കത്ത: ദേശീയ ജനാധിപത്യ സഖ്യത്തിൻെറയും തൃണമൂൽ കോൺഗ്രസിൻ്റെയും അഭിമാന പോരാട്ടത്തിനു വേദിയായ ബംഗാളിൽ 250 ഓളം സീറ്റുകളിലെ ഫലസൂചനകൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ ത‌ൃണമൂൽ കോൺഗ്രസ് മുന്നിലാണ്. ബിജെപി സഖ്യവും ഒപ്പത്തിനൊപ്പം പൊരുതുന്നുണ്ട്. 139 തൃണമൂൽ ,117 എൻ ഡി എ എന്നതാണ് നിലവിലെ സ്ഥിതി.

ആദ്യ ഫലസൂചന മുതൽ ഇരു കൂട്ടരും ഇഞ്ചോടിഞ്ച് പൊരുതി മുന്നേറുമ്പോൾ, ഇടത് പാർട്ടികളും കോൺഗ്രസും ഉൾപ്പെടെയുള്ളവരുടെ മുന്നണിക്ക് കാര്യമായ നേട്ടങ്ങളില്ല‍. അതേസമയം, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി സുവേന്ദു അധികാരിക്കെതിരെ പിന്നിലാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *