റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍

May 2, 2021 - 9:21 am

ദില്ലി: ദില്ലിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍.ഡോ.വിവേക് റോയി ആണ് മരിച്ചത്. കൂടുതല്‍ കോവിഡ് രോഗികള്‍ മരിക്കുന്നതിന്റെ മാനസീക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ഐഎംഎ മുന്‍ തലവന്‍ ഡോ. രവി വംഖേഡ്ക്കര്‍ ട്വീറ്റ് ചെയ്തു.

കോവിഡ് ചികിത്സയില്‍ മിടുക്കനായ ഡോക്ടറായിരുന്നു വിവേകെന്നും പ്രതിദിനം 8 രോഗികളെ വരെ കൈകാര്യം ചെയ്തിരുന്നുവെന്നും വിരവധി രോഗികളുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ മരിക്കുന്നത് നോക്കി നില്‍ക്കേണ്ട അവസ്ഥ താങ്ങാന്‍ കഴിയാത്തതിനാലാവാം അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും വംഖേഡ്ക്കര്‍ പറഞ്ഞു. യുപി ഖോരക്പൂര്‍ സ്വദേശിയായ വിവേക് റോയിയുടെ ഭാര്യരണ്ടു മാസം ഗര്‍ഭിണിയാണ്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *